ട്രെയിനിൽ നഗ്നതപ്രദർശനം, വിഡിയോ പകർത്തി വിദ്യാർഥിനികൾ; പ്രതി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ട്രെയിനിൽ വിദ്യാർഥിനികൾക്ക് നേരെ നഗ്നതപ്രദർശനം നടത്തിയ ആളെ റെയിൽവേ പൊലീസ് പിടികൂടി. കരുനാഗപ്പള്ളി സൂനാമി കോളനി സ്വദേശി ജയകുമാറാണ് പിടിയിലായത്. റെയിൽവേ പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.
വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രക്കിടെയാണ് പെൺകുട്ടികൾക്ക് ദുരനുഭവം ഉണ്ടായത്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോയ കോട്ടയം എക്സ്പ്രസിലായിരുന്നു സംഭവം. പെൺകുട്ടികളെ നോക്കി ഇയാൾ അശ്ലീല ചേഷ്ടകൾ കാണിക്കുകയായിരുന്നു. വിദ്യാർഥികളിൽ ഒരാൾ ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തി വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വിദ്യാർഥികൾ ദൃശ്യങ്ങൾ പകർത്തിയെന്ന് അറിഞ്ഞതോടെ ഇയാൾ വർക്കല സ്‌റ്റേഷനിലിറങ്ങിയതായി പെൺകുട്ടികൾ പറഞ്ഞു. ഇവരുടെ സുഹൃത്ത് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതോടെയാണ് റെയിൽവേ പൊലീസിന്‍റെ ശ്രദ്ധയിൽപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

