Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടിച്ചു പൂസായപ്പോൾ ട്രാക്ക് റോഡായി തോന്നി; റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റിയയാൾ അറസ്റ്റിൽ

text_fields
bookmark_border
കുടിച്ചു പൂസായപ്പോൾ ട്രാക്ക് റോഡായി തോന്നി; റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റിയയാൾ അറസ്റ്റിൽ
cancel

കണ്ണൂർ: മദ്യലഹരിയിൽ ​റോഡെന്ന് കരുതി റെയിൽപാളത്തിലൂടെ കാർ ഓടിച്ച് യുവാവ്. നാട്ടുകാർ വിളിച്ചുകൂവിയിട്ടും കൂസലില്ലാതെ കാർ ഓട്ടിയത് 15 മീറ്ററോളം ദൂരം. ട്രാക്കിൽ കുടുങ്ങി കാർ ഓഫായതിനാൽ യാത്ര അവിടെ നിലച്ചു. ഗേറ്റ് കീപ്പർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ കണ്ണൂർ സിറ്റി പൊലീസാണ് ട്രാക്കിൽനിന്ന് കാർ എടുത്തുമാറ്റിയത്.

കാർ ഓട്ടിയ അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശിനെ കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കാർ വിട്ടുനൽകിയില്ല. താഴെ ചൊവ്വ റെയിൽവേ ഗേറ്റിനു സമീപം കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. കാറുമായി എത്തിയ ജയപ്രകാശ് റെയിൽവേ ഗേറ്റ് മുറിച്ചു കടത്തുന്നതിനു പകരം ട്രാക്കിലൂടെയാണ് നേരെ പോയത്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man who drove the car into the railway track arrested
Next Story