Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബലിതർപ്പണത്തിനെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
വേലായുധൻ പിള്ള
മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ബലി തർപ്പണത്തിനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു. റിട്ട. അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ മലപ്പുറം കുറ്റിപ്പുറം പേരശ്ശന്നൂർ എടച്ചലം ഉഷസ്സിൽ സി. വേലായുധൻ പിള്ള (75) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7.30ഓടെ പാപനാശിനിക്കു സമീപത്തായിരുന്നു സംഭവം. ഉടൻതന്നെ ദേവസ്വം അധികൃതരും കൂടെയുണ്ടായിരുന്നവരും ദേവസ്വത്തിന്റെ വാഹനത്തിൽ അപ്പപ്പാറ ആശുപത്രിയിലും തുടർന്ന് മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുനെല്ലി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: പേരശ്ശന്നൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ പരേതയായ കെ.പി. തങ്കം. മക്കൾ: ബിന്ദു, ബിനു, അഭിലാഷ്. മരുമക്കൾ: വിഷ്ണുദാസ്, സഞ്ജയ്, ടിന്റു.
Next Story

