ഇസ്രായേലി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമ അറസ്റ്റിൽ
text_fieldsമൂവാറ്റുപുഴ: ഫർണിച്ചർകടയിൽ സാധനങ്ങൾ കാണാൻ കയറിയ ഇസ്രായേലി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കടയുടമ അറസ്റ്റിൽ. പെരുമറ്റത്ത് ഫർണിച്ചർ വിൽപനകേന്ദ്രം നടത്തുന്ന മുളവൂർ മരങ്ങാട്ട് ഷരീഫാണ് (45) പിടിയിലായത്. ഫ്രഞ്ച് സുഹൃത്തിനൊപ്പം ബൈക്കിൽ മൂന്നാറിലേക്ക് പോവുകയായിരുന്ന ഇസ്രായേലി യുവതിക്കെതിരെയാണ് ആക്രമണമുണ്ടായത്.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. കനത്തമഴയിൽ യാത്ര തടസ്സപ്പെട്ടതോടെ മഴ നനയാതിരിക്കാനും സാധനങ്ങൾ കാണാനുമാണ് സുഹൃത്തിനൊപ്പം പെരുമറ്റത്തെ ഫർണിച്ചർ കടയിൽ കയറിയത്. ഒരുമണിക്കൂറോളം ഇരുവരും കടവരാന്തയിൽ മഴ കണ്ടുനിന്നു.
തുടർന്ന്, ഫർണിച്ചർ കാണുന്നതിനിടെ ശൗചാലയം അന്വേഷിച്ച യുവതിക്ക് വഴികാട്ടാനെന്ന വ്യാജേന പിറെകചെന്ന ഷരീഫ് കയറിപ്പിടിക്കാൻ ശ്രമിെച്ചന്നാണ് പരാതി. ബഹളമുണ്ടാക്കി പുറത്തേക്കോടിയ യുവതി വിവരം അറിയിച്ചതിനെത്തുടർന്നാണ് മൂവാറ്റുപുഴ പൊലീസ് ഷരീഫിനെ അറസ്റ്റ് ചെയ്തത്. മാനഭംഗത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി.
