പാലക്കാട് യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു
text_fieldsപാലക്കാട്: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളി ആൾകൂട്ട മർദനത്തിനിരയായ അതേ ദിവസം പാലക്കാട് എലപ്പുള്ളിയിൽ യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. തേനാരിയില്‍ ഒകരംപള്ളത്താണ് സംഭവമുണ്ടായത്. ഒകരംപള്ളം സ്വദേശി വിപിനാണ് മര്‍ദനമേറ്റത്. ഒകരംപളളം സ്വദേശികളായ ശ്രീകേഷ് (24), ആലാമരം സ്വദേശി ഗിരീഷ് എന്നിവർ സംഭവത്തിൽ അറസ്റ്റിലായി.
ഡിസംബർ ഒമ്പതിന് ശ്രീകേഷിന്റെ വീട്ടില്‍ ആക്രമണം നടന്നിരുന്നു. ഇതില്‍ വിപിന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂരമർദനം. മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് വിപിനെ മർദിച്ചത്. വടി ഉൾപ്പെടെ ഉപയോഗിച്ച് ക്രൂരമായാണ് മർദിച്ചത്. ശ്രീകേഷിനെയും ഗിരീഷിനെയും ഒരു സ്ത്രീ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
മർദനമേറ്റ വിപിൻ ഇതേക്കുറിച്ച് പൊലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ, മര്‍ദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവരികയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. നിരവധി കേസുകളിൽ പ്രതികളാണ് അറസ്റ്റിലായ ശ്രീകേഷും ഗിരീഷും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

