Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉരുവച്ചാലിൽ പുലിയെ...

ഉരുവച്ചാലിൽ പുലിയെ കണ്ടതായി അഭ്യൂഹം

text_fields
bookmark_border
ഉരുവച്ചാലിൽ പുലിയെ കണ്ടതായി അഭ്യൂഹം
cancel

കണ്ണൂർ: മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ മണക്കായിൽ കശുമാവിൻ തോട്ടത്തിൽ പുലിയെ കണ്ടതായി അഭ്യൂഹം. ഇതേതുടർന്ന്​ സ്​ഥലത്ത്​ ഫോറസ്റ്റ് അധികൃതരും നാട്ടുകാരും ചേർന്ന്​ തെരച്ചിൽ നടത്തുകയാണ്​. ഇന്ന്​ ഉച്ച കഴിഞ്ഞ് മണക്കായി ചുണ്ടക്കുന്നിലാണ് പുലിയെ കണ്ടെന്ന വാർത്ത പരന്നത്.

 തോട്ടത്തിൽ കശുവണ്ടി ശേഖരിക്കാനെത്തിയ സി.ഖാദർ എന്ന 60കാരനാണ് പുലിയെ കണ്ടത്. ഇയാൾ പുലിയെ കണ്ട് ബോധം കെട്ടതായും പറയുന്നു. തുടർന്ന് നാട്ടുകാർ വിവരം നൽകിയതി​​െൻറ അടിസ്ഥാനത്തിൽ ഫോറസ്റ്റ് കൊട്ടിയൂർ റെയിഞ്ച് ഓഫീസർ വി.രതീഷിന്റെ നേതൃത്വത്തിലെത്തിയ ജീവനക്കാരും നാട്ടുകാരും മണിക്കൂറോളം കശുമാവിൻ തോട്ടത്തിലും മറ്റും പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.

എന്നാൽ കാട്ടിനുള്ളിൽ കാട്ടുപന്നിയുടെ കാൽപാടുകൾ കണ്ടതായും ഖാദർ കണ്ടത് പന്നിയാകാനാണ് സാധ്യതയെന്നുമാണ്​ ഫോറസ്റ്റ് അധികൃതർ പറയുന്നത്​. പുലിയെ കണ്ടതായുള്ള വാർത്ത നാട്ടിൽ പരന്നതോടെ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്​.

Show Full Article
TAGS:Leopard 
Next Story