ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
text_fieldsമട്ടാഞ്ചേരി: തോപ്പുംപടി കരുവേലിപ്പടിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മൂന്നു മക്കെളയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കരുവേലിപ്പടി രാമേശ്വരം ക്ഷേത്രത്തിനു സമീപം സുഹർ മൻസിലിൽ പണയത്തിന് താമസിക്കുന്ന റഫീക്ക് എന്നു വിളിക്കുന്ന പരീക്കുട്ടിയാണ് (48) ഭാര്യ ജാന്‍സിയെന്ന നസിയയെ (40) കൊലപ്പെടുത്തിയശേഷം വീടിെൻറ സ്വീകരണ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്. ഇയാളുടെ മൂന്നു കുട്ടികെളയും വെട്ടുകത്തി ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ് മക്കളായ ജഫ്രിന്(21), ഷഫിന്‍(18), സാനിയ(13) എന്നിവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച പുലര്‍ച്ച രണ്ടോടെയാണ് സംഭവം. നായുടെ കുരയും കുട്ടികളുടെ നിലവിളിയും കേട്ട് വീടിെൻറ മുകളിലെ നിലയില്‍ താമസിക്കുന്നവര്‍ വന്നുനോക്കുമ്പോള്‍ ചോരയില്‍ മുങ്ങിയ കുട്ടികളെയാണ് കണ്ടത്. ഇവര്‍ ഉടന്‍ തോപ്പുംപടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ജാന്‍സിയെ 22 വര്‍ഷം മുമ്പ് റഫീക്ക് പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ചൊവ്വാഴ്ച പകല്‍ എല്ലാവരും ജാന്‍സിയുടെ വീട്ടില്‍ പോയി മടങ്ങിവന്ന് ഒരുമിച്ച് ഭക്ഷണംകഴിച്ചാണ് കിടന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
രാത്രി ഉറങ്ങിക്കിടന്ന ഭാര്യയെ ഇയാള്‍ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തില്‍ മൂന്നു വെേട്ടറ്റ ജാന്‍സി തൽക്ഷണം മരിച്ചു. പിന്നീട് മുറിയില്‍ ഉറങ്ങിക്കിടന്ന രണ്ടു കുട്ടികളെയും സ്വീകരണമുറിയില്‍ കിടക്കുകയായിരുന്ന മൂത്ത മകെനയും വെട്ടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇതിനുശേഷം സ്വീകരണ മുറിയിലെ ഫാനില്‍ റഫീക്ക് സ്വയം കെട്ടിത്തൂങ്ങി. സാനിയയുടെ തലക്കകത്ത് രക്തസ്രാവമുണ്ട്. ജഫ്രിെൻറ നെറ്റിയുടെ മുകളിലെ ഭാഗത്തെ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. രണ്ടുപേെരയും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാമത്തെ മകന് ഷഹിെൻറ പരിക്ക് ഗുരുതരമല്ല. ഷഹിെൻറ ൈകയില്‍ തുന്നലിട്ടിട്ടുണ്ട്. നസ്റത്ത് സ്റ്റാച്യൂ ജങ്ഷന് കുറുപ്പത്ത് പറമ്പിലെ കുടുംബവീട് വിറ്റതിനുശേഷം നാലു മാസമായി റഫീക്കും കുടുംബവും കരുവേലിപ്പടിയിലാണ് താമസം.
കുടുംബ വീട് വിറ്റതിനുശേഷം താന്‍ മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്നും തെൻറ ഭാര്യയും മക്കളും തന്നെ വളരെ സ്നേഹിക്കുന്നവരാണെന്നും മരിക്കുന്നതിനു മുമ്പ് റഫീക്ക് എഴുതിയ കത്തിലുള്ളതായി പൊലീസ് പറഞ്ഞു. താന്‍ മരിച്ചാല്‍ ഭാര്യയും കുട്ടികളും അനാഥരായിപ്പോകുമോയെന്ന ആശങ്കയാണ് ഇവരെ കൂടി കൊലപ്പെടുത്താന്‍ റഫീഖിനെ പ്രേരിപ്പിച്ചത്. പൊലീസും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിൽ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
