കാട്ടാക്കടയിൽ യുവാവിനെ താക്കോൽകൊണ്ട് കുത്തിക്കൊന്നു
text_fieldsകാട്ടാക്കട (തിരുവനന്തപുരം): കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. എള്ളുവിള സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കാട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപമാണ് സംഭവം.
രാഹുലും മറ്റൊരാളും തമ്മിൽ ഉള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. താക്കോൽ കൊണ്ട് രാഹുലിന്റെ വാരിയെല്ലിന് സമീപത്തായി പ്രതി കുത്തുകയായിരുന്നു. താക്കോൽ തുളച്ചുകയറി ആന്തരികാവയവങ്ങൾക്ക് സാരമായി പരിക്കേൽക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവർ ഉടൻതന്നെ കാട്ടാക്കട മമൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കട്ടാക്കട പൊലീസ് പ്രതിക്കായി അന്വേഷണം നടത്തി വരുന്നു. ബാറിൽ വച്ച് ഉണ്ടായ തർക്കത്തിന് ശേഷം ഇരുവരും കിള്ളിയിൽ വച്ച് ഏറ്റുമുട്ടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

