മാനസിക രോഗിയായ യുവാവിന്റെ കത്തികുത്തേറ്റ് ചികിത്സയിലിരുന്ന ഭിന്നശേഷിക്കാരനായ മാതൃസഹോദരൻ മരിച്ചു
text_fieldsമരിച്ച ടോണി വർഗീസ്
അങ്കമാലി:മാനസിക രോഗിയായ യുവാവിന്റെ കത്തികുത്തേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരനായ മാതൃസഹോദരൻ മരിച്ചു. അങ്കമാലി ചർച്ച്‌നഗർ മുണ്ടാടൻ വീട്ടിൽ എം.ടി. വർഗീസിന്റെ മകൻ ടോണിയാണ് (52) മരിച്ചത്. ടോണിയുടെ സഹോദരിയുടെ മകനായ ചെറായി സ്വദേശി ആൽഫിനാണ് (23) കുത്തിയത്.
ഒന്നര മാസം മുമ്പാണ് സംഭവം. ന്ന് അന്ന് മുതൽ എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച പുലർച്ചെയാണ് ടോണി മരിച്ചത്. കുത്തി പരുക്കേൽപ്പിച്ച ആൽഫിൻ എംബിഎ വിദ്യാർഥിയാണ്. മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുകയും, മാനസിക രോഗത്തിന് മരുന്ന് കഴിക്കുകയും ചെയ്തിരുന്ന ആൽഫിൻ ടോണിയുടെവീട്ടിൽ താമസിച്ചാണ് പഠിച്ചിരുന്നത്.
അതിനിടെയായിരുന്നു ആൽഫിൻ ടോണിയെ കുത്തിയത്. സംഭവത്തിന് ശേഷം ആൽഫിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും, റിമാൻഡിൽ കഴിയുകയുമാണ്. മരിച്ച ടോണിയുടെ അമ്മ: മേരി.സംസ്‌കാരം ബുധനാഴ്ച രാവിലെ 9.30ന് അങ്കമാലി സെൻറ് ജോർജ്ബസിലിക്ക സെമിത്തേരിയിൽ.

