Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹൃത്തിനെ വിളിക്കാനെന്ന പേരിൽ മൊബൈൽ ഫോൺ വാങ്ങി കടന്നുകളഞ്ഞു

text_fields
bookmark_border
സുഹൃത്തിനെ വിളിക്കാനെന്ന പേരിൽ മൊബൈൽ ഫോൺ വാങ്ങി കടന്നുകളഞ്ഞു
cancel

തുറവൂർ: സുഹൃത്തിനെ വിളിക്കാനെന്ന വ്യാജേന സ്റ്റുഡിയോക്കാരനിൽനിന്നു വാങ്ങിയ മൊബൈൽ ഫോണുമായി യുവാവ് കടന്നു കളഞ്ഞതായി പരാതി. കുത്തിയതോട് ബസ് സ്റ്റോപ്പിനു സമീപത്തെ ജയ സ്റ്റുഡിയോ നടത്തുന്ന രാജേന്ദ്രൻറെ 25,000 രൂപ വിലയുള്ള ഫോണുമായാണ് യുവാവ് കടന്നത്.

കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. ദേശീയ പാതയോരത്ത് ശുചി മുറിയുണ്ടോയെന്നു തിരക്കിയാണ് യുവാവ് എത്തിയത്. അതിനു ശേഷമാണ് സുഹൃത്തിനെ വിളിക്കാനായി മൊബൈൽ ഫോൺ ആവശ്യപ്പെട്ടത്. യുവാവ് പറഞ്ഞ നമ്പർ രാജേന്ദ്രൻ തന്നെ ഡയൽ ചെയ്ത് മൊബൈൽ ഫോൺ കൈയിൽ കൊടുത്തു. പിന്നാലെ, റെയ്ഞ്ചില്ലെന്നു പറഞ്ഞ് പുറത്തിറങ്ങിയ യുവാവ് മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു.

സ്റ്റുഡിയോയിലെത്തിയവരോട് വിവരം അറിയിച്ചതിനെത്തുടർന്ന് ഏറെ ദൂരം തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കുത്തിയതോട് പൊലീസിൽ പരാതി നൽകി. സൈബർ സെല്ലിൻറെ സഹായത്താൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫായിരുന്നു. എന്നാൽ, ഞായറാഴ്ച ഫോൺ ഓണായതായും എറണാകുളത്ത് ഇതര സംസ്ഥാനക്കാരൻറെ കൈവശം ഫോൺ ഉള്ളതായും അറിഞ്ഞു. തുടർന്ന് അന്വേഷണ സംഘം ഞായറാഴ്ച വൈകീട്ട് എറണാകുളത്തേക്ക് പുറപ്പെട്ടതായി കുത്തിയതോട് എസ്.എച്ച്.ഒ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man snatches mobile phone from studio owner
Next Story