പെരിന്തല്‍മണ്ണയിൽ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു
text_fieldsപെരിന്തല്‍മണ്ണ: എയര്‍ഗണ്ണില്‍നിന്ന് കഴുത്തിൽ വെടിയേറ്റ് വിദ്യാർഥി മരിച്ചു. പെരിന്തല്‍മണ്ണക്കടുത്ത് മാനത്തുമംഗലം കിഴിശ്ശേരി കുഞ്ഞിമുഹമ്മദിെൻറ മകൻ മാസിനാണ് (21) മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. മാസിെൻറ രണ്ട് സുഹൃത്തുക്കളാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സ്കൂട്ടറില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് രക്ഷപ്പെട്ട ഇവർ ഞായറാഴ്ച രാത്രി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. അബദ്ധത്തിലാണോ മനഃപൂർവമാണോ വെടിയുതിർത്തതെന്ന് വ്യക്തമായിട്ടില്ല.
വലമ്പൂർ പൂപ്പലം നിരപ്പിലെ പാടത്ത് വെച്ചാണ് വെടിേയറ്റത്. കൂട്ടുകാരോടൊത്ത് കൊക്കിനെ പിടിക്കാനിറങ്ങിയതാണെന്നാണ് കരുതുന്നത്. കോഴിക്കോട് കല്ലായിയിലെ എ.ഡബ്ല്യു.എച്ച് കോളജിലെ രണ്ടാം വർഷ ഓഡിയോളജി വിദ്യാര്‍ഥിയാണ്. മാതാവ്: ഖദീജ. സഹോദരങ്ങൾ: സീനത്ത്, സാബിദ, ഷഹന. മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോർട്ടം നടത്തും.
