Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

16കാരിയെ പലതവണ പീഡിപ്പിച്ച കേസിൽ യുവാവിന് 26 വർഷം കഠിന തടവ്

text_fields
bookmark_border
court
cancel
camera_alt

Representational Image

തലശ്ശേരി: 16കാരിയെ പലതവണ പീഡിപ്പിച്ച കേസിൽ യുവാവിന് 26 വർഷം കഠിനതടവും 40,000 രൂപ പിഴയും. ആലപ്പുഴ സ്വദേശി എസ്. അരുണിനെ (20) ആണ് തലശ്ശേരി പോക്സോ സ്​പെഷൽ അതിവേഗ കോടതി ജഡ്ജി ടിറ്റി വർഗീസ് ശിക്ഷിച്ചത്. കൂത്തുപറമ്പ് പൊലീസ് ചാർജ് ചെയ്ത കേസിലാണ് വിധി.

ടിക് ടോക് മീറ്റിൽ പങ്കെടുപ്പിക്കാമെന്നു പറഞ്ഞ് വശീകരിച്ചാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. 2019 ഒക്ടോബർ 17 മുതൽ 26 വരെയുള്ള ദിവസങ്ങളിലാണ് കേസിനാധാരമായ സംഭവം. എറണാകുളം, തിരുവനന്തപുരം, പേട്ട, നേര്യമംഗലം, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

വിവിധ വകുപ്പുകൾപ്രകാരമാണ് 26 വർഷം തടവും 40,000 രൂപ പിഴയും വിധിച്ചത്. പിഴ അടക്കാത്തപക്ഷം മൂന്നു മാസം അധികതടവ് അനുഭവിക്കണം. സി.ഐ എം.പി. ആസാദാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.എം. ഭാസുരി ഹാജരായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man sentenced to 26 years of rigorous imprisonment for repeatedly raping 16-year-old girl
Next Story