Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരൂരങ്ങാടിയിൽ മകളെ പീഡിപ്പിച്ച അച്ഛന് 139 വർഷം തടവും 5.85 ലക്ഷം പിഴയും

text_fields
bookmark_border
അമ്മയ്ക്കും അമ്മൂമ്മയ്ക്കും 10,000 വീതം പിഴ
ബാലികയെ പീഡിപ്പിച്ച പ്രതിക്ക് എട്ടു വർഷം തടവുശിക്ഷ
cancel

പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപിച്ച പിതാവിന് 139 വർഷം കഠിന തടവും 5,85,000 രൂപ പിഴയും. സംഭവം മറച്ചുവെച്ച അമ്മയും അമ്മൂമ്മയും പതിനായിരം രൂപ വീതം പിഴയടക്കാനും പരപ്പനങ്ങാടി പോക്സോ അതിവേഗ കോടതി ഉത്തരവിട്ടു.

2020 മേയ് 21നും തുടർന്നുള്ള രണ്ടു ദിവസങ്ങളിലുമായി പീഡനത്തിനിരയായ മകൾ പിന്നീടും സമാനമായി പീഡിപ്പിക്കപെട്ടതായി വിധിന്യായത്തിൽ പറയുന്നു. സംഭവമറിഞ്ഞിട്ടും പൊലീസിൽ വിവരം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മയെയും അമ്മൂമ്മയെയും ശിക്ഷിച്ചത്.

ഒന്നാം പ്രതി പിഴത്തുക അടച്ചില്ലെങ്കിൽ ആറു വർഷവും മൂന്നു മാസവും കൂടി അധിക തടവ് അനുഭവിക്കണം. രണ്ടും മൂന്നും പ്രതികൾ പിഴയടച്ചില്ലെങ്കിൽ 15 ദിവസം കഠിന തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. പിഴ സംഖ്യ പൂർണമായും അതിജീവിതക്കുള്ളതാണ്. പ്രതികൾ പിഴയടക്കാത്ത പക്ഷം നഷ്ട പരിഹാരം നൽകുന്നതിന് ജില്ല ലീഗൽ സർവീസ് അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്.

തിരുരങ്ങാടി പൊലീസ് സബ് ഇൻസ്പെക്ടർ നൗഷാദ്, ഇൻസ്പെക്ടർ വിനോദ് എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷമ മാലിക് ഹാജരായി. ഒന്നാം പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man sentenced to 139 -year rigorous imprisonment for sexually assaulting 14-year-old daughter
Next Story