Begin typing your search above and press return to search.
exit_to_app
exit_to_app
ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്​തയാൾക്ക്​ മരണംവരെ കഠിനതടവ്
cancel
Homechevron_rightNewschevron_rightKeralachevron_rightഭിന്നശേഷിക്കാരിയായ...

ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്​തയാൾക്ക്​ മരണംവരെ കഠിനതടവ്

text_fields
bookmark_border

കോട്ടയം: ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കിയ കേസിൽ പിതാവ് മരണം വരെ കഠിനതടവ് അനുഭവിക്കണമെന്ന് കോടതി വിധി. പ്രതി അര ലക്ഷം രൂപ പിഴയുമടക്കണം.

2018ൽ വെള്ളൂർ പൊലീസ് സ്​റ്റേഷൻ പരിധിയിലായിരുന്നു സംഭവം. അമ്മ മരിച്ചുപോയ 15 കാരി പിതാവി​െൻറ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. പ്രളയസമയത്ത് വീട് തകർന്നതോടെ കുട്ടിയും പിതാവും സുഹൃത്തി​െൻറ വീട്ടിലേക്ക്​ താമസം മാറ്റി. ഇവിടെവെച്ച്​ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചതിനെത്തുടർന്നാണ്​ കുട്ടി ഗർഭിണിയാ​െണന്ന് കണ്ടെത്തിയത്​. എന്നാൽ, പിതാവി​െൻറ നിർദേശപ്രകാരം പെൺകുട്ടി അന്തർസംസ്ഥാന തൊഴിലാളിയുടെ പേരാണ്​ പൊലീസിൽ പറഞ്ഞത്​. ഇതനുസരിച്ച് പൊലീസ് അന്തർ സംസ്ഥാന തൊഴിലാളിയെ പ്രതിയാക്കി കേസെടുത്തു.

തുടർന്ന്,​ എറണാകുളത്തെ നിർഭയ കേന്ദ്രത്തിൽ നടത്തിയ കൗൺസലിങ്ങിലാണ് പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന്​ കുട്ടി തുറന്നുപറഞ്ഞത്.

കോട്ടയം സ്പെഷൽ പോക്സോ കോടതിയായ ജില്ല അഡീഷനൽ സെഷൻസ് കോടതി-ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രഖ്യാപിച്ചത്. 'വിക്ടിം കോമ്പൻസേഷൻ ഫണ്ടി'ൽനിന്ന്​ പെൺകുട്ടിക്ക്​ നഷ്​ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം.എൻ. പുഷ്കരൻ ഹാജരായി.

Show Full Article
TAGS:rape crime 
Next Story