നെടുമ്പാശേരി: ഷാർജയ്ക്ക് പോകാനെത്തിയ യാത്രക്കാരൻ കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരിച്ചു. മാവേലിക്കര തട്ടാരമ്പലം മറ്റം വടക്ക് തെക്കേവീട്ടില്‍ സി.ഐ രാജന്‍ (84) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. ഷാര്‍ജയിലുള്ള മകള്‍ റോണിയെ കാണുന്നതിനായി യാത്രക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയതായിരുന്നു. മൂത്തമകള്‍ റാണിക്കൊപ്പം എത്തിയ രാജൻ പരിശോധനക്കായി നില്‍ക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. വിമാനത്താവള അധികൃതര്‍ ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാജനെ യാത്രയാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങിയ റാണി, രാജന് ദേഹാസ്വാസ്ഥ്യമുണ്ടായതറിഞ്ഞ് തിരികെയെത്തുകയായിരുന്നു.
സംസ്‌കാരം ബുധൻ രാവിലെ 11ന് പത്തിച്ചിറ സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍. ഭാര്യ: കരുനാഗപ്പള്ളി കുന്നേല്‍ പരേതയായ സോഫി. മക്കള്‍: റാണി, റോണി, റോമി. മരുമക്കള്‍: രാജു, ഷീന്‍, സീം.