ബൈക്ക് ഇടിച്ചിട്ട് യുവാവിൽനിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്തെന്ന്
text_fieldsrepresentational image
എടവണ്ണ: എടവണ്ണയിൽ ബൈക്ക് ഇടിച്ചിട്ട് യുവാവിൽനിന്ന് പണം തട്ടിയെടുത്തതായി പരാതി. ഇരുമ്പുഴി വടക്കുമുറി സ്വദേശി മുഹമ്മദ് ത്വയ്യിബിൽനിന്നാണ് കാറിലെത്തിയ അഞ്ചംഗ സംഘം 26 ലക്ഷം രൂപ തട്ടിയെടുത്തത്.
വെള്ളിയാഴ്ച രാവിലെ ത്വയ്യിബ് പണവുമായി മലപ്പുറത്തുനിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്നു. ഇതിനിടെ കാറിലെത്തിയ സംഘം കുണ്ടുതോട് വെച്ച് യുവാവിന്റെ ബൈക്ക് ഇടിച്ചിട്ട് ബൈക്കിന്റെ വിവിധ അറകളിലായി സൂക്ഷിച്ച പണം തട്ടിയെടുക്കുകയും യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി മേപ്പാടത്തുവെച്ച് മർദിക്കുകയുമായിരുന്നു.
ത്വയ്യിബ് ബഹളം വെച്ചതോടെ സംഘം ഇയാളെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. എടവണ്ണ പൊലീസ് കേസെടുത്തു. പരിക്കേറ്റ യുവാവ് എടവണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

