Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാക്​തർക്കത്തിനിടെ...

വാക്​തർക്കത്തിനിടെ യുവാവ് കുത്തേറ്റ്​ മരിച്ചു

text_fields
bookmark_border
Jinu.jpg
cancel

പീരുമേട്: വാക്​തർക്കത്തിനിടെ പിതാവി​​െൻറ മുന്നിൽ​െവച്ച് മക്കൾക്ക് കുത്തേറ്റു. ഒരാൾ മരിച്ചു. മ്ലാമല ലാഡ്രം പുതുവയലിൽ മുളങ്ങാശ്ശേരിയിൽ തോമസി​​െൻറ മകൻ ജിനുവാണ്​ (22) മരിച്ചത്. സഹോദരൻ സിബിച്ചനെ (22) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്​ കൊല്ലപ്പള്ളിൽ മനീഷ് (40), കള്ളിക്കൽ അനീഷ് (32), എബിൻ (28) എന്നിവർ വണ്ടിപ്പെരിയാർ പൊലീസ് സ്​റ്റേഷനിൽ കീഴടങ്ങി. 

ശനിയാഴ്ച രാത്രി 12നാണ് സംഭവം. ബൈക്കിലെത്തിയ സിബിച്ചനും ഓട്ടോയിൽ വന്ന മനീഷും തമ്മിൽ രാത്രി പ​േത്താടെ വഴിയിൽ​െവച്ച് വാക്​തർക്കം ഉണ്ടായി. തുടർന്ന്​ ഇരുവരും മടങ്ങിയെങ്കിലും 12 മണിയോടെ സിബിച്ച​​െൻറ വീടിനുസമീപത്ത്​  ഇതേച്ചൊല്ലി  വീണ്ടും തർക്കം നടക്കുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. മനീഷിനൊപ്പം സംഭവസമയത്ത്​ കള്ളിക്കൽ അനീഷ് (32), എബിൻ (28) എന്നിവർ ഉണ്ടായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

ബഹളംകേട്ട് സിബിച്ച​​െൻറ സഹോദരൻ ജിനുവും പിതാവ് തോമസും സ്ഥലത്തെത്തി. ഇതിനിടെ ജിനുവിനും സിബിച്ചനും കുത്തേൽക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ജിനു മരിച്ചു. വണ്ടിപ്പെരിയാർ പൊലീസ് സ്​റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ പീരുമേട് പൊലീസിന് കൈമാറി. കോവിഡ് പരിശോധനക്കുശേഷം പോസ്​റ്റ്​മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - man murdered -kerala news
Next Story