Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുല്ലരിയാൻ പോയയാളെ...

പുല്ലരിയാൻ പോയയാളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി; അജ്ഞാത ജീവി വലിച്ചിഴച്ചുകൊണ്ടുപോയെന്ന് നാട്ടുകാർ

text_fields
bookmark_border
Man Missing
cancel

കൽപറ്റ: പുല്ലരിയാൻ പോയയാളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. മീനങ്ങാടി മു​രണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രനെ (59) ആണ് കാണാതായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ കാരാപ്പുഴ കുണ്ടുവയൽ ഭാഗത്ത് പുല്ലരിയുന്നതിനിടെയാണ് സംഭവം. പുഴയോരത്തേക്ക് എന്തോ മൃഗം സുരേന്ദ്രനെ വലിച്ചിഴച്ച് കൊണ്ടുപോയെന്ന് നാട്ടുകാർ പറയുന്നു.

സമീപത്ത് പുല്ലിലൂടെ വലിച്ച് കൊണ്ടുപോയ പാടുകളുണ്ട്. സുൽത്താൻ ബത്തേരിയിൽനിന്ന് ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. ഒപ്പം മീനങ്ങാടി പൊലീസും ഗ്രാമ പഞ്ചായത്ത് അധികൃതരും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

സുരേന്ദ്രനെ കൊണ്ട് പോയത് മുതലയെന്ന് സംശയിക്കുന്നുണ്ട്. കാരാപ്പുഴയിൽ നിന്ന് വെള്ളം ഒഴുക്കി വിടുന്ന സ്ഥലമാണിത്. ഇതേതുടർന്ന് കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ താത്ക്കാലികമായി അടച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man missingWayanad Newskarappuzha
News Summary - man missing under mysterious circumstances
Next Story