വിദ്യാർഥിയെ വെള്ളച്ചാട്ടത്തിന് സമീപം കാണാതായി
text_fieldsകൊല്ലങ്കോട്: തെന്മല സീതാർകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം വിദ്യാർഥിയെ കാണാതായി. ആലത്തൂർ കാവശ്ശേരി വാവുള്ള്യാപുരം അബൂബക്കറിെൻറ മകൻ ആഷിഖിനെയാണ് (22) കാണാതായത്. കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലെ ആർക്കിടെക്ചർ അവസാനവർഷ വിദ്യാർഥിയാണ്.
ഫോട്ടോഗ്രഫിയിൽ താൽപര്യമുള്ള ആഷിഖ് ശനിയാഴ്ച ഉച്ചക്കാണ് ആലത്തൂരിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ, കാമറയുമായി സീതാർകുണ്ടിലേക്കാണ് പോയതെന്ന് വീട്ടുകാർക്ക് അറിയില്ലായിരുന്നു. വൈകീട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ആലത്തൂർ പൊലീസിൽ പരാതി നൽകി.
മൊബൈൽ ടവർ ലൊക്കേഷൻ കൊല്ലങ്കോട് സീതാർകുണ്ടിന് സമീപത്തായി കണ്ടെത്തിയതിനെ തുടർന്ന് കൊല്ലങ്കോട് പൊലീസിന് വിവരം കൈമാറി. സ്ഥലത്തെത്തിയ പൊലീസ് ആഷിഖിെൻറ ബൈക്ക് കണ്ടെത്തി. തുടർന്നാണ് കൊല്ലങ്കോട് പൊലീസും ചിറ്റൂർ അഗ്നിശമന സേനയും സംയുക്തമായി തിരച്ചിൽ നടത്തിയത്.
ആഷിഖിന് വേണ്ടിയുള്ള തിരച്ചിൽ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ അഗ്നിശമന സേനയും കൊല്ലേങ്കാട് പൊലീസും നിർത്തിവെച്ചു. ശക്തമായ മഴയും ഇരുട്ട് പരന്നതുമാണ് തിരച്ചിൽ നിർത്താൻ കാരണം. തിങ്കളാഴ്ച തിരച്ചിൽ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
