പാനൂർ: കതിരൂരിനടുത്ത ചുണ്ടങ്ങാപ്പൊയിൽ ചാടാല പുഴയിൽ ഓട്ടോ ഡ്രൈവറെ കാണാതായി. താഴെചമ്പാട് സ്വദേശി ഇടത്തിൽ താഴെകുനിയിൽ ജനാർദ്ധന(60)നെയാണ് ചാടാലപ്പുഴയിൽ കാണാതായത്.
പാനൂർ ചാടാലപ്പുഴയിൽ ഓട്ടോ ഡ്രൈവറെ കാണാതായ വിവരമറിഞ്ഞ് തടിച്ചുകൂടിയവർ
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. താഴെ ചാമ്പാട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് ജനാർദ്ധനൻ. കതിരൂർ, പാനൂർ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വൈകീട്ട് ഏഴുമണിവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുട്ടുപരന്നതോടെ നിർത്തിവെച്ച രക്ഷാപ്രവർത്തനം ചൊവ്വാഴ്ച പുലർച്ചെ തുടരും.
പഞ്ചായത്ത് പ്രസിഡൻറുമാരായ എം. ഷീബ, എ. ശൈലജ, മൊകേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. വത്സൻ തുടങ്ങിയവരും സ്ഥലത്തെത്തി.