Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെയിൽവേ ജോലി വാഗ്ദാനം: 25 ലക്ഷം തട്ടി

text_fields
bookmark_border
online job scam
cancel

കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. പാതിരിയാട് സ്വദേശി നരേന്ദ്രബാബുവിന്‍റെ പരാതിയിൽ ചൊക്ലി സ്വദേശി കെ. ശശി, കൊല്ലം സ്വദേശി ശരത് എന്നിവർക്കെതിരെയാണ് പിണറായി പൊലീസ് കേസെടുത്തത്. നരേന്ദ്രബാബുവിന്‍റെ മകന് റെയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

2023 ജൂലൈയിലും നവംബറിലുമായി 25 ലക്ഷം വാങ്ങി. ഒരു വർഷമായിട്ടും മകന് ജോലി നൽകു​ക​യോ പണം തിരിച്ചുനൽകുകയോ ചെയ്തില്ലെന്നാണ് പരാതി. സംഭവത്തിൽ പിണറായി പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man lost 25,000 in railway job scam
Next Story