Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചികിത്സക്കായി...

ചികിത്സക്കായി ബ്രിട്ടനിൽ നിന്ന്​ പ്രത്യേക വിമാനത്തിൽ എത്തിച്ച യുവാവ്​ മരിച്ചു 

text_fields
bookmark_border
ചികിത്സക്കായി ബ്രിട്ടനിൽ നിന്ന്​ പ്രത്യേക വിമാനത്തിൽ എത്തിച്ച യുവാവ്​ മരിച്ചു 
cancel
camera_alt?????????? ??????? ???????? ???????? ?????? ???????? ?????????????? ??????????????? ?????????? (???)

കോഴിക്കോട്​: ചികിത്സക്കായി ബ്രിട്ടനിൽ നിന്ന്​ പ്രത്യേക വിമാനത്തിൽ കോഴിക്കോട്​ എത്തിച്ച ത​​ല​​ശ്ശേ​​രി സ്വദേശി പ്രസാദ്​ ദാസ്​​​ മരിച്ചു. ചാർട്ടർ ചെയ്​ത വിമാനത്തിൽ കഴിഞ്ഞ ഏപ്രിൽ 24 ന്​ ബ്രിട്ടനിൽ നിന്ന്​ എത്തിച്ച പ്രസാദ്​ ദാസ്​ കോഴിക്കോട്​ ആസ്​റ്റർ മിംസിൽ ചികിത്സയിലായിരുന്നു. കോവിഡ്​ കാലത്തെ നിയന്ത്രണങ്ങൾ കടന്നായിരുന്നു​ പ്രസാദ്​ ദാസിനെ വിദഗ്​ദ ചികിത്സക്കായി കോഴിക്കോട്​ എത്തിച്ചത്​. 

സം​​സ്ഥാ​​ന ആ​​രോ​​ഗ്യ വ​​കു​​പ്പി‍​​െൻറ​​യും ജി​​ല്ല ഭ​​ര​​ണ​​കൂ​​ട​​ത്തി​​​െൻറ​​യും പ്ര​​ത്യേ​​ക അ​​നു​​മ​​തി​​യോ​​ടെയാണ്​ യാത്ര സാധ്യമായ​​ത്. ബ്രി​​ട്ട​​നി​​ലെ നോ​​ട്ടി​​ങ്ഹാ​​മി​​ല്‍നി​​ന്ന്​ പ്ര​​ത്യേ​​കം ചാ​​ർ​​ട്ട​​ർ ചെ​​യ്ത വി​​മാ​​ന​​ത്തി​ൽ കുടുംബത്തോടൊപ്പമാണ്​ പ്ര​​സാ​​ദ്​ ക​​രി​​പ്പൂ​​രി​​ലെത്തിയത്​. വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്നു​​ത​​ന്നെ പ്രാ​​ഥ​​മി​​ക കോ​​വി​​ഡ് ടെ​​സ്​​​റ്റു​​ക​​ൾ ന​​ട​​ത്തി​​യ​​ശേ​​ഷം പ്ര​​ത്യേ​​കം സ​​ജ്ജീ​​ക​​രി​​ച്ച ആം​​ബു​​ല​​ൻ​​സി​​ലാ​​ണ് മിം​​സി​​ലെ​​ത്തി​​ച്ച​​ത്. നോ​​ട്ടി​​ങ്ഹാ​​മി​​ല്‍ ഐ.​​ടി മേ​​ഖ​​ല​​യി​​ല്‍ ജോ​​ലി ചെ​​യ്യു​​ന്ന ഇ​​ദ്ദേ​​ഹം കു​​റ​​ച്ച് നാ​​ളു​​ക​​ളാ​​യി ഉ​​ദ​​ര​​സം​​ബ​​ന്ധ​​മാ​​യ അ​​സു​​ഖ​​ത്തെ തു​​ട​​ര്‍ന്ന് അ​​വി​​ടെ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. ഒ​​രു വ​​ര്‍ഷം മു​​മ്പ്​ കോ​​ഴി​​ക്കോ​​ട് ആ​​സ്​​​റ്റ​​ര്‍ മിം​​സി​​​​ല്‍നി​​ന്ന് ചി​​കി​​ത്സ പൂ​​ര്‍ത്തീ​​ക​​രി​​ച്ച് യു.​​കെ​​യി​​ലേ​​ക്ക് മ​​ട​​ങ്ങി കു​​ടും​​ബ​​സ​​മേ​​തം അ​​വി​​ടെ താ​​മ​​സ​​മാ​​യിരുന്നു.

കോ​​വി​​ഡ്​ ബ്രി​​ട്ട​​നി​​ൽ വ​​ര്‍ധി​​ച്ചു​​വ​​രു​​ന്ന​​തും കോ​​വി​​ഡ്​ പ്ര​​തി​​രോ​​ധ​​ത്തി​​ന് കേ​​ര​​ളം കൂ​​ടു​​ത​​ല്‍ പ്രാ​​ധാ​​ന്യം ന​​ല്‍കു​​ന്ന​​തു​​ം കണക്കി​െലടുത്ത്​ ചി​​കി​​ത്സ നാ​​ട്ടി​​ലാ​​ക്കാ​​ൻ കു​​ടും​​ബം തീരുമാനിക്കുകയായിരുന്നു. വി​​ദേ​​ശ​​ങ്ങ​​ളി​​ല്‍നി​​ന്ന് രോ​​ഗി​​യെ കേ​​ര​​ള​​ത്തി​​ലെ​​ത്തി​​ക്കു​​ക എ​​ളു​​പ്പ​​മാ​​യി​​രു​​ന്നി​​ല്ല. ഇ​​തി​​നാ​​യി കേ​​ന്ദ്ര സ​​ർ​​ക്കാ​​റി​​​െൻറ ഇ​​ട​​പെ​​ട​​ലും ബ്രി​​ട്ട​​നി​​ലെ പ്ര​​വാ​​സി​​ക​​ളു​​ടെ പി​​ന്തു​​ണ​​യും ലഭിച്ചു. ഒ​​രു കോ​​ടി​​യോ​​ളം രൂ​​പ ചെ​​ല​​വ​​ഴി​​ച്ചായിരുന്നു​ പ്ര​​ത്യേ​​ക വി​​മാ​​നം ഏ​​ർ​​പ്പാ​​ടാ​​ക്കി​​യ​​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukmalayalam newsKerala News
News Summary - man from london passes away
Next Story