Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു, മൽപ്പിടിത്തത്തിനിടെ പരിക്കേറ്റ പ്രതി ആശുപത്രിയിൽ
text_fieldsbookmark_border
മനോജ്
തിരുവല്ല: തിരുവല്ലയിലെ കിഴക്കൻ ഓതറയിൽ യുവാവ് കുത്തേറ്റു മരിച്ചു. കിഴക്കൻ ഓതറ തൈക്കാട്ടിൽ വീട്ടിൽ മനോജ് (34) ആണ് മരിച്ചത്. ബന്ധുവും അയൽവാസിയുമായ രാജനെ പൊലീസ് പിടികൂടി.
ഇരുവരും തമ്മിലുള്ള മൽപ്പിടിത്തത്തിനിടെ പരിക്കേറ്റ രാജനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി 11.45 ഓടെ ആയിരുന്നു സംഭവം.
ലൈഫ് പദ്ധതിയിൽ അനുവദിച്ച പണം മനോജിന്റെ മകൻ കൈക്കലാക്കിയതിലുള്ള മുൻവിരോധമാണ് കൊലപാതക കാരണമെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

