Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് സുഹൃത്തിനെ കൊലപ്പെടുത്തി: പ്രതി അറസ്റ്റിൽ

text_fields
bookmark_border
rasheed.jpg
cancel
camera_alt????? ??????

കൽപ്പറ്റ: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് സുഹൃത്തിനെ ഹെൽ​മറ്റ്​ കൊണ്ട്​ തലക്കടിച്ച്​ കൊന്നയാൾ അറസ്റ്റി ൽ. മേപ്പാടി കടച്ചിക്കുന്ന് മാമല സണ്ണി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സുഹൃത്ത് റഷീദി​​െൻറ അറസ്റ്റാണ്​ പൊലീസ്​ രേഖപ്പെടുത്തിയത്​.

മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സണ്ണി മരിച്ചു എന്ന് കരുതിയ പ്രതി അപകട മരണമാക്കി ചിത്രീകരിക്കാൻ ശ്രമിച്ചതായി കൽപ്പറ്റ ഡി.വൈ.എസ്​.പി പ്രജീഷ് തോട്ടത്തിൽ പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.

റഷീദി​​െൻറ വീട് പണിക്ക് രണ്ട് ലക്ഷം രൂപ നൽകി സണ്ണി സഹായിച്ചിരുന്നു. ഈ തുക പല തവണ തിരികെ ആവശ്യപ്പെട്ടെങ്കിലും റഷീദ് നൽകിയില്ല. പണം തിരികെ കൊടുക്കാതിരിക്കാനുള്ള ശ്രമത്തി​​െൻറ ഭാഗമായാണ് പ്രതി കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഹെൽമറ്റ് കൊണ്ട് തലക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്നും ഡി.വൈ.എസ്​.പി വ്യക്തമാക്കി. കഴിഞ്ഞ 24ന് രാത്രി പത്ത് മണിയോടെയാണ് ഗുരുതര പരിക്കുകളോടെ സണ്ണിയെ റോഡരികിൽ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം സണ്ണി മരണത്തിന്​ കീഴടങ്ങി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man killed his friend for asking borrowed money-kerala news
Next Story