Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ്റിൽ ചാടിയ യുവാവിനെ കാണാതായി

text_fields
bookmark_border
man-tries-to-jump-to-river
cancel

ചെങ്ങന്നൂര്‍: പുത്തന്‍കാവ് പാലത്തില്‍ നിന്നും പമ്പയാറ്റില്‍ ചാടിയ യുവാവിനെ കാണാതായി. മുളക്കുഴ പിരളശ്ശേരി നി കരുംപുറം കാഞ്ഞിരം പറമ്പില്‍ വീട്ടില്‍ അന്ത്രേയോസ് മോശുടെ മകന്‍ ബിബിന്‍ ബാബുവാണ് (23) ചാടിയത്. ശനിയാഴ്ച്ച പകല്‍ 11 മണിയോടെയാണ് സംഭവം. പുത്തന്‍കാവ് പാലത്തില്‍ കൈവരിയിലൂടെ ബിബിന്‍ നടക്കുന്നതു കണ്ടവര്‍ ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ചാടുകയായിരുന്നു.

നീന്തി കരയില്‍ എത്തിയെങ്കിലും വീണ്ടും നദിയുടെ മധ്യത്തിലേക്ക് നീന്തിയതോടെ വെള്ളത്തില്‍ മുങ്ങിപ്പോയി. ചെങ്ങന്നൂര്‍ പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. റാന്നിയില്‍ നിന്നും സ്‌കൂബാ ടീമും, ഫൈബര്‍ വള്ളവും തിരച്ചിലിനെത്തിയിരുന്നു.

നദിയിലെ കുത്തൊഴുക്ക് തിരച്ചിലിന് തടസമായി. വൈകീട്ട് ആറുവരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും ഫലം കണ്ടില്ല. ഞായറാഴ്ച്ചത്തെ തിരച്ചിലിന് നാവിക സേനയുടെ സഹായം സജി ചെറിയാന്‍ എം.എല്‍.എ ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭാ ചെയര്‍മാന്‍ കെ. ഷിബുരാജന്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man jumped to river missing -kerala news
Next Story