Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈകോടതിക്ക്​ മുകളിൽ...

ഹൈകോടതിക്ക്​ മുകളിൽ നിന്ന്​ ചാടി ആത്മഹത്യ

text_fields
bookmark_border
ഹൈകോടതിക്ക്​ മുകളിൽ നിന്ന്​ ചാടി ആത്മഹത്യ
cancel

കൊച്ചി: ഹൈകോടതിക്ക്​ മുകളിൽ നിന്ന്​ ചാടി ആത്മഹത്യ ചെയ്​തു. ഇടുക്കി ഉടുമ്പൻചോല സ്വദേശി രാജേഷ്​ പൈ ആണ്​ മരിച്ചത്​​. ഹൈകോടതി അഭിഭാഷകൻെറ ബന്ധുവാണ്​ ഇയാൾ. വ്യാഴാഴ്​ച ഉച്ചയോട് കൂടിയാണ് സംഭവം. സമീപമുണ്ടായിരുന്ന അഭിഭാഷകനെ തള്ളിമാറ്റിയാണ് രാജേഷ്​ താഴേക്ക് ചാടിയത്.

കൈവശമുണ്ടായിരുന്ന ബാഗ്​ കോടതിക്കുള്ളിലേക്ക്​ വലിച്ചെറിഞ്ഞ ശേഷം ഇയാൾ കെട്ടിടത്തിൻെറ ആറാം നിലയുടെ​ മുകളിൽ നിന്ന്​ താഴേക്ക്​ ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.

Show Full Article
TAGS:suicide highcourt building highcourt kerala news malayalam news 
News Summary - man jumped from highcourt building; died -kerala news
Next Story