Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.സി. ജോർജിന് എസ്കോർട്ട് പോയ വാഹനമിടിച്ച് വഴിയാത്രക്കാരന് പരിക്ക്

text_fields
bookmark_border
പി.സി. ജോർജിന് എസ്കോർട്ട് പോയ വാഹനമിടിച്ച് വഴിയാത്രക്കാരന് പരിക്ക്
cancel

മംഗലപുരം: മതവിദ്വേഷ പ്രസം​ഗ കേസിൽ അറസ്റ്റ് ചെയ്ത പി.സി. ജോർജിനെ തിരുവനന്തപുരത്തേക്ക് കൊണ്ട് പോകവേ എസ്കോർട്ട് പോയ പൊലീസ് വാഹനം ഇടിച്ച് വഴിയാത്രക്കാരന് പരിക്കേറ്റു. ചന്തവിള ഷിബിന മൻസിലിൽ മുഹമ്മദ്‌ ബഷീർ(62) നാണ് പരിക്കേറ്റത്. മംഗലപുരത്ത് രാത്രി 12.30 മണിയോടെയാണ് അപകടം.

ജോർജിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുമ്പോൾ മുന്നിലും പിന്നിലുമായി പൊലീസ് എസ്കോർട്ട് വാഹനങ്ങൾ ഉണ്ടായിരുന്നു. അതിൽ പി.സി. ജോർജിനു പിന്നാലെ വന്ന വാഹനമാണ് വഴിയാത്രക്കാരനെ ഇടിച്ചിട്ടത്. വാഹനം അമിത വേഗതയിലാണ് വന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് പരിക്കേറ്റ വഴിയാത്രക്കാരനെ പൊലീസ് വാഹനത്തിൽ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man injured in PC George's escort vehicle accident
Next Story