Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടന്നുപോകവെ വയോധികൻ...

നടന്നുപോകവെ വയോധികൻ എക്സ്കവേറ്റർ തട്ടി മരിച്ചു

text_fields
bookmark_border
നടന്നുപോകവെ വയോധികൻ എക്സ്കവേറ്റർ തട്ടി മരിച്ചു
cancel

അങ്കമാലി: റോഡിലൂടെ നടന്നുപോകുകയായിരുന്ന ഗൃഹനാഥൻ പിന്നിലൂടെ വന്ന എക്സ്കവേറ്റർ തട്ടി മരിച്ചു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി തയ്യപ്പുര വീട്ടിൽ സഹദേവനാണ് (70) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മേക്കാട് - പൊയ്ക്കാട്ടുശ്ശേരി റോഡിൽ കാരക്കാട്ടുകുന്ന് സിയോൺ ഹാളിന് പടിഞ്ഞാറ് ഭാഗത്തുള്ള കപ്പോളക്ക് സമീപത്തായിരുന്നു അപകടം.

സഹദേവൻ റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോകുമ്പോൾ പിന്നിലൂടെ വന്ന ഭീമൻ എക്സ്കവേറ്റർ തലയിൽ തട്ടുകയായിരുന്നു. റോഡിൽ തെറിച്ച് വീണ് അവശനിലയിലായ സഹദേവനെ ഉടനെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ എക്സ്കവേറ്റർ ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ശനിയാഴ്ച അങ്കമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും.
ഭാര്യ: കടുങ്ങല്ലൂർ നെയ്തുരുത്തിൽ കുടുംബാംഗം ഗിരിജ. മക്കൾ: ദീപു, നീതു. സംസ്കാരം ശനിയാഴ്ച ഉച്ച രണ്ടിന് വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathobit news
News Summary - man hit by excavator and died at Angamaly
Next Story