Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 20 വർഷം കഠിന തടവും 1ലക്ഷം രൂപ പിഴയും

text_fields
bookmark_border
ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 20 വർഷം കഠിന തടവും 1ലക്ഷം രൂപ പിഴയും
cancel

പട്ടാമ്പി: കളിക്കാൻ കൂട്ടാമെന്ന് പറഞ്ഞു വീട്ടിൽ കൊണ്ടുപോയി ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 48 കാരന് 20 വർഷം കഠിന തടവും 1ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എടത്തനാട്ടുകര കാരാട്ടുപറമ്പിൽ മുഹമ്മദ്‌ ഫാറൂഖിനെ (48) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ്കുമാറാണ് ശിക്ഷിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി.

2020 ൽ നടന്ന സംഭവത്തിൽ നാട്ടുകൽ ഇൻസ്‌പെക്ടർമാരായ അനീഷ് ലാൽ, അനിൽ മാത്യു എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എസ്.നിഷ വിജയകുമാർ ഹാജരായി. 15 സാക്ഷികളെ വിസ്തരിച്ചു കേസിൽ 17രേഖകൾ ഹാജരാക്കി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man gets 20-year rigorous imprisonment for rape of 7-year-old
Next Story