Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചീങ്കണ്ണിപ്പുഴയോരത്ത് മധ്യവയസ്കൻ മരിച്ച നിലയിൽ

text_fields
bookmark_border
ചീങ്കണ്ണിപ്പുഴയോരത്ത് മധ്യവയസ്കൻ മരിച്ച നിലയിൽ
cancel

കേളകം: അടയ്ക്കാത്തോട് ടൗണിലെ ചുമട്ടുതൊഴിലാളി ആയിരുന്ന പേഴുംകാട്ടിൽ യൂസഫി (68)നെ ചീങ്കണ്ണിപ്പുഴയുടെ കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ തനിയെ താമസിച്ചിരുന്ന യൂസുഫിനെ ഞായറാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

ശനിയാഴ്ച്ച രാത്രി വയനാട്ടിലുള്ള മകൾക്ക് ഫോൺ ചെയ്ത ശേഷം മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നില്ല. മകൾ അറിയിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച്ച വീട് തുറന്ന് പരിശോധന നടത്തിയപ്പോൾ മൊബൈൽ ഫോണും മറ്റും വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് സമീപത്തെ ചീങ്കണ്ണി പുഴയുടെ കരയിൽ നടത്തിയ തിരച്ചിലിലാണ് ആനമതിലിനോട് ചേർന്ന് പുഴക്കരയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് നൂറുകണക്കിന് ആളുകൾ സ്‍ഥലത്തെത്തി.

ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് കേളകം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിന് അയച്ചു. ബുധനാഴ്ച മൃതദേഹം അടയ്ക്കാത്തോട് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: പരേതയായ ആയിഷ. മക്കൾ: അൻസർ, റഹിയാനത്ത്. മരുമകൻ: മുസ്തഫ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man found dead on the banks of Cheenkanni river
Next Story