Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2026 10:51 PM IST Updated On
date_range 28 May 2026 10:51 PM ISTകൊളപ്പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
വേങ്ങര : കൊളപ്പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നിയൂർ വെളിമുക്ക് സ്വദേശി യുസുഫാണ് മരിച്ചത്. വ്യാഴം ഉച്ചക്ക് ശേഷമാണ് സംഭവം നാട്ടുകാരുടെയും പൊലീസിന്റെയും ശ്രദ്ധയിൽപ്പെട്ടത്. ഏറെ നേരമായി റോഡരികിൽ സംശയകരമായ സാഹചര്യത്തിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ യൂസുഫ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
പൊലീസും നാട്ടുകാരും പ്രാദേശിക രക്ഷാ പ്രവർത്തകരും സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

