Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുഴയിൽ...

പുഴയിൽ കുളിക്കുന്നതിനിടെ കാണാതായയാൾ മരിച്ച നിലയിൽ

text_fields
bookmark_border
പുഴയിൽ കുളിക്കുന്നതിനിടെ കാണാതായയാൾ മരിച്ച നിലയിൽ
cancel

അടിമാലി: എല്ലക്കല്ലിന് സമീപം മുതിരപ്പുഴയാറില്‍ കുളിക്കുന്നതിനിടെ കാണാതായ പോത്തുപാറ പുലരിപ്പാറയില്‍ ജിജി(45)യുടെ മൃതദേഹം കണ്ടെത്തി. ഫയര്‍ ഫോഴ്സ് സ്കൂബ ടീം നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച രാവിലെ 11 ന് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച വൈകീട്ട് 4 നാണ് ജിജിയും രണ്ടുസുഹൃത്തുക്കളും എല്ലക്കല്‍ പാലത്തിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ ജിജി കയത്തില്‍ പെടുകയായിരുന്നു.

രാജാക്കാട് പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ ബുധനാഴ്ച ​വൈകീട്ട് ആറര വരെ തിരച്ചില്‍ നടത്തിയെങ്കിലും ജിജിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു.

ജിജിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ സ്മിത. മക്കള്‍. മിത്ര, ചൈത്ര. മരുമകന്‍. ആല്‍ബര്‍ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:found deadrivermuthirapuzhayar
News Summary - Man found dead in river
Next Story