Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
cancel

തിരൂർ: വീടിന് സമീപത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ തൃക്കണ്ടിയൂർ എൽ.ഐ.സി ഓഫീസിന് സമീപത്ത് താഴത്തെവീട്ടിൽ പരേതനായ വാസുദേവന്‍റെ മകൻ ധനഞ്ജയൻ എന്ന ഉണ്ണി (45) ആണ് കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

ഞായറാഴ്ച വൈകീട്ട് 4 മണിയോടെ തൃക്കണ്ടിയൂർ എൽ.ഐ.സി ഓഫീസിന് പിറക് വശത്തായി നിർത്തിയിട്ട ആൾടോ കാറിൽ യുവാവ് കുടുങ്ങി കിടക്കുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയിൽ പ്പെടുകയായിരുന്നു. കാർ തുറക്കാൻ ശ്രമിച്ചുവെങ്കിലും ഉള്ളിൽ നിന്നും ലോക്ക് ആക്കിയതിനാൽ തുറക്കാൻ കഴിഞ്ഞില്ല.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സീനിയർ ഫയർ ഓഫീസർ സജികുമാറിൻെറ നേതൃത്വത്തിലുള്ള തിരൂർ ഫയർഫോഴ്സ് ടീമെത്തി കാറിൻെറ ഗ്ളാസ് തകർത്ത് യുവാവിനെ പുറത്തെടുത്ത് തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ച മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോട്ടത്തിന്​ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ലക്ഷ്മിയാണ് മാതാവ്. ഭാര്യ: അനില. മക്കൾ: ആദർശ്, ആദിത്യൻ .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man found dead in car
Next Story