Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിണറ്റിൽ വീണയാളെ അയൽവാസി താങ്ങി നിർത്തി; അഗ്​നിരക്ഷസേന രക്ഷിച്ചു

text_fields
bookmark_border
Fall-into-well
cancel

തിരുവല്ല: വെള്ളം കോരുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ മധ്യവയസ്കനെ സമീപവാസിയും അഗ്​നിരക്ഷസേനയും ചേർന്ന്​ രക്ഷിച്ചു. തീപ്പിനി കരിമ്പനക്കൽ ജോസഫ് ഫിലിപ്പോസി (46) നെയാണ് രക്ഷപ്പെടുത്തിയത്. സാരമായി പരിക്കേറ്റ ജോസഫിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്​ച രാവിലെ 11 ഒാടെയായിരുന്നു സംഭവം. വെള്ളം കോരുന്നതിനിടെ നാൽപതടിയോളം ആഴമുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ജോസഫി​​െൻറ മാതാപിതാക്കളുടെ നിലവിളികേട്ട് ഓടിയെത്തിയ സമീപവാസിയായ യുവാവ് കിണറ്റിലിറങ്ങി മോട്ടോറി​​െൻറ പൈപ്പിൽ ഇയാളെ താങ്ങിനിർത്തി. തുടർന്ന് സ്ഥലത്തെത്തിയ അഗ്​നിരക്ഷസേന സംഘം അബോധാവസ്ഥയിലായിരുന്ന ജോസഫിനെ വല ഉപയോഗിച്ച് കിണറിനു​ പുറത്തെത്തിക്കുകയായിരുന്നു.

സ്​റ്റേഷൻ ഓഫിസർ പി.ബി. വേണുക്കുട്ടൻ, അഡീഷനൽ സ്​റ്റേഷൻ ഓഫിസർ പോൾസൺ ജോസഫ്, ലീഡിങ്​ ഫയർമാൻ കലാനാഥൻ, ഫയർമാന്മാരായ ശ്രീനിവാസൻ, ശ്രീകാന്ത്, അനു ആർ. നായർ, റെജി ജോസ്, വിനീത്, ഉണ്ണികൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man Fallen into a well, Rescued - Kerala news
Next Story