Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരന്തത്തെ...

ദുരന്തത്തെ ഓടിത്തോൽപിച്ച മുസ്തഫ

text_fields
bookmark_border
ദുരന്തത്തെ ഓടിത്തോൽപിച്ച മുസ്തഫ
cancel
camera_alt

മുസ്തഫ

ക​ള്ളാ​ടി (വ​യ​നാ​ട്): തു​ര​ങ്ക​പാ​ത നി​ർ​മാ​ണ പ്ര​ദേ​ശ​ത്ത് മ​ല​യി​ടി​ഞ്ഞു​ണ്ടാ​യ ദു​ര​ന്ത​ത്തി​ന്റെ ഭീ​ക​ര​ദൃ​ശ്യം ലോ​കം അ​റി​ഞ്ഞ​ത് സ​മീ​പ​ത്തെ ‘ഗ്രി​ല​ക്സ്’ ക​ട​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. മ​ല​യി​ടി​ഞ്ഞ് ക​ല്ലും മ​ണ്ണും ആ​ർ​ത്ത​ല​ച്ച് വ​ന്ന​പ്പോ​ൾ ജീ​വ​നും കൈ​യി​ലേ​ന്തി ഓ​ടു​ന്ന കാ​ക്കി ഷ​ർ​ട്ടി​ട്ട ഒ​രാ​ളെ ഇ​തി​ൽ കാ​ണാം.

മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ലോ​റി​യും ടാ​ങ്ക​റു​മ​ട​ക്കം ഒ​ഴു​കി​പ്പാ​ഞ്ഞു​വ​രു​ന്ന​തി​നി​ട​യി​ൽ ഓ​ടി​യ അ​യാ​ൾ ര​ക്ഷ​പ്പെ​ട്ടോ...? അ​തെ, ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് മാ​ത്രം കാ​ണാ​ൻ ക​ഴി​യു​ന്ന ആ ​ദൃ​ശ്യ​ത്തി​ലു​ള്ള​യാ​ൾ ഇ​പ്പോ​ൾ സു​ഖ​മാ​യി​രി​ക്കു​ന്നു. മീ​നാ​ക്ഷി​ക്ക​ടു​ത്ത് താ​മ​സി​ക്കു​ന്ന വെ​ള്ള​ത്തൂ​ർ മു​സ്ത​ഫ​യെ​ന്ന 55കാ​ര​നാ​ണ് അ​ത്ഭു​ത​ര​ക്ഷ​യു​ണ്ടാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.15 നാ​ണ് തു​ര​ങ്ക​പാ​ത സ്ഥ​ല​ത്ത് മ​ല​യി​ടി​ഞ്ഞ് കൂ​ട്ടി​യി​ട്ടി​രു​ന്ന മ​ൺ​കൂ​മ്പാ​ര​ങ്ങ​ൾ​ക്കൊ​പ്പം താ​ഴേ​ക്ക് പ​തി​ച്ച് ദു​ര​ന്ത​മു​ണ്ടാ​കു​ന്ന​ത്. ഇ​തി​ന് അ​ൽ​പം മു​മ്പാ​ണ് ക​ൽ​പ​റ്റ​യി​ലേ​ക്കു​ള്ള ബ​സ് ക​യ​റാ​നാ​യി തൊ​ട്ട​ടു​ത്തു​ള്ള വീ​ട്ടി​ൽ​നി​ന്ന് മു​സ്ത​ഫ മീ​നാ​ക്ഷി പാ​ല​ത്തി​ന​ടു​ത്തെ​ത്തി​യ​ത്. 11.14ഓ​ടെ ഭീ​ക​ര​ശ​ബ്ദം കേ​ട്ട് ക​ട​യി​ലു​ള്ള​വ​ര​ട​ക്കം പു​റ​​ത്തി​റ​ങ്ങി നോ​ക്കു​ന്ന​തും ഓ​ടി​മാ​റു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

മ​ണ്ണ​ട​ക്കം കു​ത്തി​യൊ​ലി​ച്ച് തൊ​ട്ട​ടു​ത്തെ​ത്തു​മ്പോ​ൾ മു​സ്ത​ഫ​യും ഓ​ടി​മാ​റു​ക​യാ​യി​രു​ന്നു. ഒ​ഴു​കി​യെ​ത്തി​യ ടാ​ങ്ക​റി​ന് പു​റ​കി​ൽ കു​ടു​ങ്ങി​യ അ​ദ്ദേ​ഹം പാ​ല​ത്തി​ന് ഇ​ട​തു​ഭാ​ഗ​ത്തു​കൂ​ടി ഓ​ടി​യ​തി​നാ​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അ​ൽ​പ​മൊ​ന്ന് വൈ​കി​യി​രു​ന്നു​വെ​ങ്കി​ൽ... ക​ള്ളാ​ടി പു​ഴ​യു​ടെ ഒ​ഴു​ക്ക​റി​യു​ന്ന​തി​നാ​ലാ​ണ് അ​തി​ലൂ​ടെ ഓ​ടി​യ​തെ​ന്നും ആ ​നി​മി​ഷ​ങ്ങ​ൾ ഓ​ർ​ക്കാ​ൻ​കൂ​ടി പ​റ്റു​ന്നി​​ല്ലെ​ന്നും മു​സ്ത​ഫ പ​റ​യു​ന്നു.

30 വ​ർ​ഷ​മാ​യി മീ​നാ​ക്ഷി​യി​ൽ താ​മ​സി​ക്കു​ന്ന മു​സ്ത​ഫ വീ​ടി​ന് മു​ന്നി​ൽ ക​ട ന​ട​ത്തു​ക​യാ​ണ്. കൈ​മു​ട്ടി​നും കാ​ലി​നും പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം മേ​പ്പാ​ടി ആ​​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ ഖ​ത്ത​റി​ലു​ള്ള മ​ക​ൾ നി​ഷ നൂ​റി​ന​ട​ക്കം ഭ​യ​ത്തി​ലാ​യി​രു​ന്നു. പി​താ​വ് ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന് അ​റി​ഞ്ഞ​തോ​ടെ​യാ​ണ് അ​വ​ൾ​ക്ക് ശ്വാ​സം നേ​രെ​വീ​ണ​ത്. ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​ദ്ദേ​ഹം വീ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. ഇ​നി കു​ടും​ബ​ത്തോ​ടൊ​പ്പം ക​ൽ​പ​റ്റ​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ​ണ​മെ​ന്നും വി​റ​യാ​ർ​ന്ന ചു​​ണ്ടു​ക​ളോ​ടെ മു​സ്ത​ഫ പ​റ​ഞ്ഞു​നി​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CCTV visualsMeppadi Wayanadmiraculous escapeWayanad Landslide Survivor
News Summary - Man Escapes Wayanad Mudslide Miraculously
Next Story