Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനരഭോജി കടുവ തൃശൂർ...

നരഭോജി കടുവ തൃശൂർ മൃഗശാലയിലേക്ക്

text_fields
bookmark_border
tiger
cancel

തൃശൂർ: പ​ത്തു ദി​വ​സ​ത്തെ തിരച്ചിലിനും പരിശ്രമത്തിനുമൊടുവിൽ വ​നം​വ​കു​പ്പ് ദൗ​ത്യ​സം​ഘം കൂട്ടിലാക്കിയ വയനാട് വാകേരിയിലെ നരഭോജിക്കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റും. നാലാംമൈൽ പച്ചാടിയിലെ വന്യമൃഗസംരക്ഷണകേന്ദ്രത്തിൽ പരിചരിക്കാൻ ഇടമില്ലാത്തതിനാലാണ് തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റുന്നത്. വൈദ്യ പരിശോധനകൾക്കുശേഷമേ കടുവയെ മാറ്റൂ.

ക്ഷീ​ര​ക​ർ​ഷ​ക​നാ​യ വാ​കേ​രി കൂ​ട​ല്ലൂ​ര്‍ മ​റോ​ട്ടി​ത്ത​റ​പ്പി​ല്‍ പ്ര​ജീ​ഷിനെയാണ് ക​ടു​വ കൊ​ന്ന് പാ​തി ഭ​ക്ഷി​ച്ച​ത്. ഇതോടെയാണ് കടുവയെ പിടികൂടാൻ ശ്രമം ആരംഭിച്ചത്. ക​ണ്ണൂ​രി​ല്‍നി​ന്നും കോ​ഴി​ക്കോ​ടു​നി​ന്നുമട​ക്കം റാ​പ്പി​ഡ് റെ​സ്​​പോ​ൺ​സ് ടീം ​അം​ഗ​ങ്ങ​ളടക്കം നൂറോളം പേർ കു​ങ്കി​യാ​ന​ക​ളെ ഉൾപ്പെടുത്തിയായിരുന്നു തിരച്ചിൽ നടത്തിയത്. നിരവധി കെണികളും ക്യാമറകളും വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്നു.

കോ​ള​നി​ക്ക​വ​ല​യി​ൽ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ വ​നം​വ​കു​പ്പ് ആ​ദ്യം സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 2.40ഓ​ടെ ക​ടു​വ അ​ക​പ്പെ​ട്ട​ത്. ഇ​വി​ടെ​നി​ന്ന് 200 മീ​റ്റ​ർ മാ​റി​യാ​യി​രു​ന്നു പ്ര​ജീ​ഷി​നെ ക​ടു​വ കൊ​ന്നു​തി​ന്ന​ത്. ന​ര​ഭോ​ജി ക​ടു​വ​യു​ടെ മു​ഖ​ത്ത് മു​റി​വേറ്റിട്ടുണ്ട്. മൂ​ക്കി​ന് മു​ക​ളി​ൽ ക​ത്തി കൊ​ണ്ടു​ള്ള രീ​തി​യി​ലാ​ണ് മു​റി​വു​ള്ള​ത്. പ്ര​ജീ​ഷി​നെ ആ​ക്ര​മി​ക്കവെ അ​രി​വാ​ളു​കൊ​ണ്ട് ചെ​റു​ത്തുനി​ന്ന​പ്പോ​ൾ പ​റ്റി​യ മു​റി​വാ​യി​രി​ക്കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

കടുവ കൂട്ടിലായപ്പോൾ, കൊ​ല്ലാ​തെ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്ത് വ​ന്നിരുന്നു. യു​വാ​വി​നെ അ​തി​ക്രൂ​ര​മാ​യി കൊ​ന്നു​തി​ന്ന ന​ര​ഭോ​ജി ക​ടു​വ​യെ ത​ങ്ങ​ളു​ടെ മു​ന്നി​ൽ​വെ​ച്ച് കൊ​ല്ല​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കോ​ള​നി​ക്ക​വ​ല​യി​ലെ കാ​പ്പിത്തോ​ട്ട​ത്തി​നു​ള്ളി​ൽ നാ​ട്ടു​കാ​രും വ​നം വ​കു​പ്പ് അ​ധി​കൃ​ത​രും ത​മ്മി​ൽ പ​ല​ത​വ​ണ വാ​ഗ്വാ​ദം ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiger attackthrissur zoo
News Summary - man eating tiger of Vakeri shifting to thrissur zoo
Next Story