Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേത്രക്കുളത്തിൽ...

ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ മധ്യവയസ്കൻ മുങ്ങി മരിച്ചു

text_fields
bookmark_border
dileep varkala
cancel

വർക്കല: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു. ചിറയിൻകീഴ് ശാർക്കര ചുനക്കര വീട്ടിൽ ദിലീപ്കുമാർ (48) ആണ് മരിച്ചത്. ജനാർദ്ദന സ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കവെ വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം.

സുഹൃത്ത് അനീഷുമൊത്താണ് കുളിക്കാനെത്തിയത്. ദിലീപ് കുമാർ മുങ്ങിപ്പോയതുകണ്ട് സുഹൃത്ത് ബഹളം വെക്കുകയും ഓടിക്കൂടിയ നാട്ടുകാർ ഇയാളെ മുങ്ങിയെടുക്കുകയും ചെയ്തു. സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ആംബുലൻസിൽ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വർക്കലയിലെ യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അറ്റൻഡറായിരുന്നു ദിലീപ്കുമാർ. ഭാര്യ: പ്രവീണ (അധ്യാപിക, മൗലാന എച്ച്.എസ്.എസ് ചാന്നാങ്കര). മകൾ: ദേവിക.

Show Full Article
TAGS:obit newsdrowned
News Summary - man drowned to death in Varkala
Next Story