Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബന്ധുവുമായി പോയ...

ബന്ധുവുമായി പോയ ആംബുലന്‍സിന് പിറകെ പോകവെ അപകടം; യുവാവ് മരിച്ചു

text_fields
bookmark_border
ബന്ധുവുമായി പോയ ആംബുലന്‍സിന് പിറകെ പോകവെ അപകടം; യുവാവ് മരിച്ചു
cancel

കല്‍പറ്റ: ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് പിറകിൽ പോയ യുവാവ് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ചു. പുളിയാര്‍മല കളപ്പുരയ്ക്കല്‍ സന്തോഷിന്റെ മകന്‍ എം.എസ്. വിഷ്ണു (22) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പാലവയലിൽ നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണം.

കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലുള്ള ബന്ധുവിനെ പരിചരിക്കാന്‍ എത്തിയതായിരുന്നു വിഷ്ണു. ഇതിനിടെ രോഗിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ കൊണ്ടുപോകവെ പിറകിൽ സ്‌കൂട്ടറിൽ വിഷ്ണുവും പുറപ്പെടുകയായിരുന്നു. യാത്രക്കിടെ പാലവയലില്‍ വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് ദാരുണാന്ത്യം സംഭവിച്ചത്.

പിന്നാലെ ഇതുവഴി എത്തിയ മറ്റു വാഹനയാത്രികരാണ് യുവാവ് റോഡില്‍ വീണ് കിടക്കുന്നത് കണ്ടത്. ബന്ധുവായ രോഗിയെയും കൊണ്ടുപോയ ആംബുലന്‍സിലുള്ളവര്‍ അപകടവിവരം അറിഞ്ഞിരുന്നില്ല. അപകടമാണെന്ന് അറിഞ്ഞതോടെ നാട്ടുകാരും വാഹനയാത്രക്കാരും ചേര്‍ന്ന് വിഷ്ണുവിനെ മേപ്പാടിയിലെ മെഡിക്കല്‍ കോളജ് ആ​ശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Show Full Article
TAGS:scooter accident accident death 
News Summary - Man dies in scooter accident
Next Story