Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷേത്ര ചടങ്ങിനിടെ കരിമരുന്നിന് തീപിടിച്ച് പൊള്ളലേറ്റയാൾ മരിച്ചു

text_fields
bookmark_border
ക്ഷേത്ര ചടങ്ങിനിടെ കരിമരുന്നിന് തീപിടിച്ച് പൊള്ളലേറ്റയാൾ മരിച്ചു
cancel

കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിന്റെ നെല്‍പ്പറ പിരിവിനിടെ കരിമരുന്നിന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെടിക്കെട്ടുകാരൻ മരിച്ചു. കുമരകം പള്ളിച്ചിറ തുരുത്തേല്‍ സാബു (60) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8.30 നായിരുന്നു അപകടം.

ഗ്രാമത്തിലെ വീടുകളിലെത്തി ക്ഷേത്രത്തിലേക്ക് സ്വീകരിക്കുന്ന നെല്‍പ്പറയുടെ മൂന്നാം ദിവസമാണ് അപകടം. ചക്രംപടി മൂലേപ്പാടം പ്രദേശത്ത് നെല്‍പ്പറ നടക്കുന്നതിന് ഇടയിൽ കരിമരുന്ന് നിറച്ച ബക്കറ്റിലേയ്ക്ക് തീ പടരുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് സാബു സമീപത്തെ തോട്ടിലെ വെള്ളത്തില്‍ ഇറങ്ങി കിടന്നു. തുടര്‍ന്ന് കുമരകം ഗ്രാമപഞ്ചായത്തിന്റെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. 75 ശതമാനത്തിലധികം പൊള്ളലേറ്റ സാബുവിനെ പൊള്ളല്‍ വിഭാഗം ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ ഏഴിനു മരിച്ചു. അലക്ഷ്യമായി കരിമരുന്ന് കൈകാര്യം ചെയ്തതിന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man dies in firecracker explosion
Next Story