Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേരാവൂരിൽ കാറിടിച്ച് വയോധികന് ദാരുണാന്ത്യം

text_fields
bookmark_border
പേരാവൂരിൽ കാറിടിച്ച് വയോധികന് ദാരുണാന്ത്യം
cancel

പേരാവൂർ: വെള്ളർവള്ളി പാമ്പാളിയിൽ കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. കൊട്ടംചുരം സ്വദേശി വടക്കേകരമ്മൽ പദ്മനാഭനാണ് (83) മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം.

തറവാട്ട് വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.

ഭാര്യ: ജാനകി. മക്കൾ: ഹരീന്ദ്രബാബു, ശൈലേഷ് (അബുദാബി), സുധീർ (ഗൾഫ്). മരുമക്കൾ: ഗീത, സ്മിത, സുധ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man dies in car accident
Next Story