Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊടുംവളവിൽ ബ്രേക്ക് പോയി; സ്കൂട്ടർ ​കൊക്കയിൽ മറിഞ്ഞ് യുവാവ് മരിച്ചു

text_fields
bookmark_border

അടിമാലി: കുത്തിറക്കവും കൊടുംവളവും നിറഞ്ഞ റോഡിൽ​ നിയന്ത്രണംവിട്ട സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കോതമംഗലം പെരുമണ്ണൂർ കിഴക്കേഭാഗത്ത്​ വീട്ടിൽ ഡിയോൺ ബിനോയിയാണ്​ (24) മരിച്ചത്.

ചെമ്മണ്ണാർ-ഗ്യാപ് റോഡിൽനിന്ന്​ ഇറങ്ങിവരുമ്പോൾ ബൈസൺവാലി ചൊക്രമുടിക്ക് സമീപം ചൊവ്വാഴ്ച രാവിലെ 11നാണ് അപകടം. കോതമംഗലത്തുനിന്ന്​ മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു ഡിയോണും സുഹൃത്ത് വിശാഖും.

ബൈസൺവാലി ചൊക്രമുടിക്ക് സമീപം മറിഞ്ഞ സ്കൂട്ടർ, മരിച്ച ഡിയോൺ ബിനോയി

നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ കൊടുംവളവ് തിരിയാതെ 30 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും അടിമാലി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോതമംഗലം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കോതമംഗലത്തുവെച്ചാണ് ഡിയോൺ മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കോതമംഗലം കുത്തുകുഴി കല്ലായികുന്നത്ത് വിശാഖ് രാജൻ (25) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man dies after scooter overturned
Next Story