Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടയുടെ ചില്ലുവാതിലിൽ...

കടയുടെ ചില്ലുവാതിലിൽ മുഖമിടിച്ച് വീണയാൾ മരിച്ചു

text_fields
bookmark_border
കടയുടെ ചില്ലുവാതിലിൽ മുഖമിടിച്ച് വീണയാൾ മരിച്ചു
cancel

ചാവക്കാട്: കടയുടെ ചില്ലുവാതിലിൽ മുഖമിടിച്ച് പിന്നിലേക്ക് തെറിച്ചുവീണയാൾ തറയിൽ തലയിടിച്ച് മരിച്ചു. ചാവക്കാട് മണത്തല നാഗയക്ഷി ക്ഷേത്രത്തിനടുത്ത് തെരുവത്ത് വെളിയങ്കോട് വീട്ടിൽ ഉസ്മാൻ (75) ആണ് മരിച്ചത്.

ചാവക്കാട് ബീച്ച് റോഡിൽ പെട്രോൾ പമ്പിന് മുന്നിലെ ഡ്രൈഫ്രൂട്ട് കടയിലാണ് സംഭവം. ഉസ്മാൻ കടയിലേക്ക് കയറുമ്പോഴാണ് മുന്നിലെ ചില്ലുവാതിലിൽ മുഖം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിന്നിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം.

സാരമായി പരിക്കേറ്റ ഉസ്മാനെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശ്ശൂർ ദയ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.

Show Full Article
TAGS:glass doorobituary
News Summary - Man dies after hitting face on glass door of shop
Next Story