Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്ട്...

കോഴിക്കോട്ട് അമിതവേഗതയിലെത്തിയ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

text_fields
bookmark_border
കോഴിക്കോട്ട് അമിതവേഗതയിലെത്തിയ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
cancel

കോഴിക്കോട്: കുറ്റിക്കാറ്റൂരിൽ അമിതവേഗതയിലെത്തിയ കാർ കാൽനടയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ നരിക്കുനി സ്വദേശി സദാനന്ദൻ (65) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ നടന്നുപോകുകയായിരുന്ന സദാനന്ദനെയും ഇതരസംസ്ഥാന തൊഴിലാളിയെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സദാനന്ദൻ ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accident
News Summary - man dies after hit by a speeding car in Kozhikode
Next Story