Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആൾമറയിൽ കിടന്നുറങ്ങിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു

text_fields
bookmark_border
ആൾമറയിൽ കിടന്നുറങ്ങിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു
cancel

മുണ്ടൂർ (പാലക്കാട്): കിണറിന്റെ ആൾമറയിൽ കിടന്നുറങ്ങിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. മന്ദത്ത്പറമ്പ് കിഴക്കേക്കര വീട്ടിൽ രാധാകൃഷ്ണൻ മകൻ രജനീഷ് (34) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 10.30 നാണ് സംഭവം. പൊതുകിണറിൽ ആരോ വീഴുന്ന ശബ്ദം കേട്ട് പരിസരവാസികൾ ഓടിയെത്തുകയായിരുന്നു. വിവരമറിഞ്ഞ് കോങ്ങാട് അഗ്നി രക്ഷാ സേന സ്ഥലത്തെത്തിയാണ് രജനീഷിനെ പുറത്തെടുത്തത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്.

മൃതദേഹം കോങ്ങാട് പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man dies after falling into well
Next Story