അയൽവാസിയുടെ മർദനമേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
text_fieldsരഘുനാഥ്
വൈറ്റില: അയൽവാസിയായ യുവാവിന്റെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പൊന്നുരുന്നി എൻ.എച്ച്.ജി ലൈനിൽ മറ്റപിള്ളിയിൽ എം.കെ. രഘുനാഥ് (68) ആണ് മരിച്ചത്.
കഴിഞ്ഞ നവമ്പർ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. നടക്കാൻ റോഡിലേക്ക് ഇറങ്ങിയ രഘുനാഥിനെ അയൽവാസിയും ലഹരിക്കടിമയുമായ മായിങ്കര പറമ്പിൽ മനു എന്നയാൾ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് ജനറൽ ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. പിന്നീട് വീട്ടിൽ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
തലക്ക് മാരക മർദനമേറ്റതാണ് മരണത്തിനിടയാക്കിയത്. സംഭവത്തെ തുടർന്നു കടവന്ത്ര പൊലീസ് അറസ്റ്റു ചെയ്ത പ്രതി മനു ഒരാഴ്ച മുമ്പ് പുറത്തിറങ്ങിയിരുന്നു.
വൽസലയാണ് രഘുനാഥിന്റെ ഭാര്യ. മക്കൾ: കീർത്തിനാഥ്, കാർത്തിക നാഥ്. മരുമകൻ: ശ്രീനാഥ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് പച്ചാളം പൊതു ശ്മശാനത്തിൽ.
എം.കെ. രഘുനാഥ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

