വൈദ്യുതി കണക്ഷന് വിച്ഛേദിച്ചതില്‍ മനംനൊന്ത് ആത്മഹത്യ, പ്രതിഷേധം ശക്തം
text_fieldsവെള്ളറട: വീട്ടിലെ വൈദ്യുതി കണക്ഷന് വിച്ഛേദിച്ചതില്‍ മനംനൊന്ത പൊതുപ്രവര്ത്തകന് തീകൊളുത്തി ആത്മഹത്യ ചെയ്തു. സംഭവത്തിന് പിന്നില്‍ പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡൻറാണെന്ന് കുടുംബം ആരോപിച്ചു. പെരുങ്കടവിള പഞ്ചായത്തില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച പെരുങ്കടവിള തോട്ടവാരം അനുജിത് ഭവനില്‍ പരമേശ്വരെൻറ മകന് സനല്‍ തോട്ടവാരം (39) ആണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വികലാംഗയായ ഭാര്യക്കും മക്കളായ അനുജിത്ത് (14), അഭിജിത്ത് (16) എന്നിവരോടൊപ്പമാണ് താമസം. ചൊവ്വാഴ്ച രാത്രിയോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
വീട്ടിലെ വൈദ്യുതി കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച 11ഒാടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ സനലിെൻറ വീട്ടിലെത്തിയിരുന്നു. തിരുവനന്തപുരത്തായിരുന്ന സനൽ വൈകുന്നേരം വീട്ടില്‍ എത്തിയശേഷം തുക അടയ്ക്കാമെന്ന് ഫോണില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് ചെവിക്കൊള്ളാതെ ഉദ്യോഗസ്ഥര്‍ വൈദ്യുതി വിച്ഛേദിക്കുകയായിരുെന്നന്ന് സനലിെൻറ മക്കള്‍ പറയുന്നു.
പഞ്ചായത്ത് പ്രസിഡൻറ് തങ്ങളോട് നിർദേശിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് സനലിെൻറ മകന് അഭിജിത്ത് വെളിപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് മുതല്‍ സനലിന് ഭീഷണിയുണ്ടായിരുന്നതായും മകന് പറഞ്ഞു. രണ്ട് ഗഡുക്കളായി 1496 രൂപയാണ് സനല്‍ അടയ്ക്കാനുണ്ടായിരുന്നത്. വീട്ടിലെത്തിയ സനല്‍ മനോവിഷമത്താല്‍ ആത്മഹത്യക്ക് ശ്രമിച്ചു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സനല്‍ കഴിഞ്ഞദിവസം പുലര്‍ച്ചയോടെ മരിച്ചു. മൃതദേഹം തിരു.മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോമോര്‍ട്ടത്തിന് എത്തിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് തന്നെ വ്യക്തിഹത്യ ചെയ്തതായും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടയുന്നതായും മരണക്കിടക്കയിൽ സനല്‍ പറഞ്ഞിരുന്നു. വീട്ടിലേക്കുള്ള വഴി, കോഴിക്കൂട്, ശൗചാലയം എന്നിവയും നിഷേധിച്ചു. എന്നാല്‍ സമീപത്തെ മറ്റ് വീടുകളിലും വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻറിന് ഇതില്‍ പങ്കില്ലെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

