Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

12 വർഷം മുമ്പ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

text_fields
bookmark_border
12 വർഷം മുമ്പ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു
cancel

കായംകുളം: 12 വർഷം മുമ്പ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ആൾ മരണപ്പെട്ടു. ചേരാവള്ളി പെരുമുഖത്ത് വടക്കതിൽ ജയിംസാണ് (60) മരിച്ചത്. വർഷങ്ങൾക്ക് മുമ്പ് വീട്ടുമുറ്റത്ത് വെച്ചാണ് അണലിയുടെ കടിയേറ്റത്. തുടർന്ന് മാരകമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുകയും പക്ഷാഘാതം വരികയും ചെയ്തു. തലയിൽ രക്തം കട്ടപിടിച്ചതിനാൽ ശസ്ത്രക്രിയ നടത്തി. ദീർഘനാളായി അബോധാവസ്ഥയിലായിരുന്നു.

അതിനിടെയാണ് സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണങ്ങൾ സംഭവിച്ചത്. ഇടുക്കി കാഞ്ഞാർ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിന് സമീപത്ത് വെച്ചാണ് പാമ്പുകടിയേറ്റത്. വിശാലാക്ഷിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാമ്പു കടിയേറ്റ് ഇന്നും സംസ്ഥാനത്ത് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസ (70) മരിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്റിവെനം നൽകിയിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു. ശംഖുവരയൻ പാമ്പാണ് കടിച്ചത് എന്നാണ് സംശയം. ഇതോടെ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് അഞ്ചു പേരാണ് മരിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man who was undergoing treatment for snakebite 12 years ago dies
Next Story