Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉ​റ്റ​വ​രി​ല്ലാ​തെ...

ഉ​റ്റ​വ​രി​ല്ലാ​തെ മ​ര​ണം; സം​സ്​​കാ​ര​ത്തി​ന്​ തു​ണ​യാ​യി സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ

text_fields
bookmark_border
social workers takes dead body to cemetery
cancel
camera_alt

കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ശ്​​മ​ശാ​ന​ത്തി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്നു 

അ​മ്പ​ല​പ്പു​ഴ: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച വ​യോ​ധി​ക​െൻറ മൃ​ത​ദേ​ഹം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പൊ​തു​ശ്​​മ​ശാ​ന​ത്തി​ൽ അ​ട​ക്കം ചെ​യ്തു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ (65) മൃ​ത​ദേ​ഹ​മാ​ണ് സം​സ്ക​രി​ച്ച​ത്. കൃ​ഷ്ണ​ൻ​കു​ട്ടി മ​രി​ച്ചത്​ പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ബ​ന്ധു​ക്ക​ൾ അ​റി​ഞ്ഞ​ത്.

15 വ​ർ​ഷം​മു​മ്പ്​ വീ​ടു​വി​ട്ടി​റ​ങ്ങി​യ കൃ​ഷ്ണ​ൻ​കു​ട്ടി ക​ട​ത്തി​ണ്ണ​യി​ലാ​യി​രു​ന്നു അ​ന്തി​യു​റ​ക്കം. മ​ര​ണ​വി​വ​രം അ​റി​ഞ്ഞ് മു​ത്ത​മ​ക​ൻ പ്ര​ഭാ​ഷ് മൃ​ത​ദേ​ഹം എ​റ്റെ​ടു​ക്കാ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും മ​റ​വു​ചെ​യ്യാ​ൻ സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​തെ ആ​ശ​ങ്ക​യി​ലാ​യി. പ്ര​ഭാ​ഷ് ഒ​റ്റ​മു​റി വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സം. അ​മ്മ​യും സ​ഹോ​ദ​ര​ങ്ങ​ളും ചെ​ന്നൈ​യി​ലാ​ണ്. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സൗ​മ്യ​രാ​ജ്, വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം. ഹു​സൈ​ൻ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി ചു​ടു​കാ​ട്ടി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് സം​സ്ക​രി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ്​ അ​മ്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ നൂ​റു​ദ്ദീ​ൻ കോ​യ, നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ് നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി, ക​ള​ർ​കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ മ​ണി. വി. ​പി​ള്ള, ഹാ​ഷിം വ​ണ്ടാ​നം, അ​സ​ർ അ​സ്​​ലം, പ്ര​വാ​സി കോ​ൺ​ഗ്ര​സ് അ​മ്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ഉ​ണ്ണി കൊ​ല്ലം​പ​റ​മ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man diedcremationSocial workers
News Summary - man died; Social workers supported for the cremation in the absence of relatives
Next Story