Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത് പശുവിനെ...

മലപ്പുറത്ത് പശുവിനെ മേയ്ക്കാൻ പോയ മധ്യവയസ്കൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

text_fields
bookmark_border
Man died of wild elephant attack in Malappuram
cancel

മലപ്പുറം: മലപ്പുറം പോത്തുകല്ല് ചെമ്പങ്കൊല്ലിയിൽ പശുവിനെ മേയ്ക്കാൻ പോയ മധ്യവയസ്കൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചെമ്പങ്കൊല്ലി സ്വദേശി പാലക്കാട്ടു തോട്ടത്തിൽ ജോസാണ് മരിച്ചത്.

രാവിലെ പശുവിനെ കെട്ടി മടങ്ങിയ ജോസ് വൈകുന്നേരം തിരിച്ചുകൊണ്ടുവരാൻ പോകുന്നതിനിടെ കരിയംമുരിയം വനമേഖലയില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. പശുവിനെ തീറ്റുന്നതിനിടയിലാണ് ഇയാളെ കാട്ടാന ആക്രമിച്ചത്. പിടിയാനയാണ് ജോസിനെ ആക്രമിച്ചത്. കൂടെ കുട്ടിയാനയും ഉണ്ടായിരുന്നു.

ഇദ്ദേഹത്തിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഉപ്പട സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാലിനും വാരിയെല്ലിനും ഗുരുത പരിക്കേറ്റതാണ് മരണത്തിന് കാരണമായതെന്നാണ് നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild animal attackMalappuram
News Summary - Man died of wild elephant attack in Malappuram
Next Story