Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചുമട്ടുതൊഴിലാളിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; അയൽവാസിയായ പ്രതി പിടിയിൽ
text_fieldsbookmark_border
മുണ്ടക്കയം: ജോലി കഴിഞ്ഞ് മടങ്ങിയ ചുമട്ടുതൊഴിലാളിയെ കല്ലെറിഞ്ഞ് അയൽവാസി കൊലപ്പെടുത്തി. ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജ് (53- സാബു) ആണ് മരിച്ചത്. സംഭവത്തിൽ പ്രതി അയൽവാസിയായ പുത്തൻ പുരയ്ക്കൽ അഭിലാഷിനെ (ബിജു - 37) പൊലീസ് പിടികൂടി.
ശനിയാഴ്ച വൈകീട്ട് 6.30ന് ചെളിക്കുഴി ലക്ഷംവീട് കോളനിക്ക് സമീപമാണ് സംഭവം. ടൗണിലെ ചുമട്ടുതൊഴിലാളിയായ സാബു വീട്ടിലേക്ക് വരുന്ന വഴി ബിജു കല്ലെറിഞ്ഞ് വീഴ്ത്തി നെഞ്ചിൽ വലിയ പാറക്കല്ല് എടുത്തിട്ടശേഷം ഓടിമറയുകയായിരുന്നു. സാബുവിനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജു ലഹരിക്ക് അടിമയാണെന്നും നാട്ടുകാർക്കുനേരെ മുമ്പും ആക്രമണം നടത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
ഭാര്യ: ബിന്ദു. മക്കൾ: അലീന, അനുമോൾ. മൃതദേഹം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ.
Next Story
